കല്ലറ: ഓണത്തെ വരവേൽക്കാൻ അത്തപ്പൂക്കളം ഒരുങ്ങുമ്പോഴും പഴമയുടെ പ്രതീകമായ പൂത്തിണ്ണകൾ അപൂർവ കാഴ്ചയാകുന്നു. അത്തത്തിന് ദിവസങ്ങൾക്ക് മുമ്പ് കളിമണ്ണ് കൊണ്ട് മുറ്റത്തൊരുക്കുന്ന പൂത്തിണ്ണകൾ ഭൂരിഭാഗം സ്ഥലങ്ങളിലും അന്യമാണ്. ഇപ്പോൾ പൂക്കളങ്ങൾ സിറ്റൗട്ടുകളിലേക്കും അകത്തളങ്ങളിലേക്കും ചുരുങ്ങി. എല്ലാ ദിവസവും വീട്ടുമുറ്റത്തെ പൂത്തറകളിൽ ചാണകം തേച്ച ശേഷമാണ് നാടൻ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കിയിരുന്നത്. പൂക്കളമൊരുക്കി കഴിഞ്ഞ ഉടൻ ആറാപ്പ് വിളിച്ച ശേഷമാണ് അവസാനിപ്പിക്കുക. ഇതോടൊപ്പം തൃക്കാക്കരയപ്പന്റെ നിർമ്മാണവും നടത്തും. കളിമണ്ണ് കുഴച്ച് മരപ്പലകയിൽ വച്ച് ഉണ്ടാക്കി ഉണക്കും. ഒരോ ദിവസവും ഓരോ തരം പൂക്കളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അതെല്ലാം മാറിമറിഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കളാണ് ഇടംപിടിക്കുന്നത്. തുമ്പയും മുക്കുറ്റിയും തൊടികളിലെ മറ്റ് പൂക്കളും അപ്രത്യക്ഷമായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |