കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 24.15 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരെയാണ് റെയിൽവേ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇന്നലെ രാവിലെ 8 ഓടെയാണ് സംഭവം. ഈറോഡിൽ നിന്ന് മൈസൂർ കൊച്ചുവേളി എക്സ്‌പ്രസിൽ എത്തിയ ഇവരെ പ്ലാറ്റ്ഫോം പരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. ഓണത്തിന് കച്ചവടം നടത്താനായി രണ്ട് ബാഗുകളിലായി 13 പൊതികളാക്കിയാണ് കഞ്ചാവ് എത്തിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവും മയക്കുമരുന്നുകളും ജില്ലയിലേക്ക് കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയിൽവേ എസ്.പി സഹൻഷായുടെ നിർദേശപ്രകാരം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ശ്യാമകുമാരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ രഞ്ജിത്ത് മോൻ, സുരേഷ്, ദിനിത്, ബർണാബാസ്, ദിനീഷ് കുമാർ, ശരത്ത് ചന്ദ്രൻ, വിന്ദ്യ, ഡാലിയ, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |