മേപ്പയ്യൂർ: ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അരിക്കുളത്ത് നിന്നും മുത്താമ്പിയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച ധർണാ സമരം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം. ബഷീർ, രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, ശശി ഊട്ടേരി, ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ നായർ, എസ്. മുരളീധരൻ, യൂസഫ് കുറ്റിക്കണ്ടി, നാസർ ചാലിൽ, ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |