മലപ്പുറം ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി ഇത് വരെയും പുതുക്കാൻ നടപടി സ്വീകരിക്കാത്തതിൽ കാനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ (എ.കെ.സി.ബി.ആർ.എ) മലപ്പുറം റീജ്യനൽ സമ്മേളനം പ്രതിഷേധിച്ചു. . സംസ്ഥാന ജന:സെക്രട്ടറി പി.ആർ.ആർ.എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.എ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ ) ജില്ലാ ചെയർമാൻ വി.വി. ജയകുമാർ, റിട്ടയറീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടരി ബി.കെ. പ്രദീപ്, കാനറാ ബാങ്ക് മലപ്പുറം ഡിവിഷനൽ മാനേജർ പ്രഭു, എം.കെ. സോമസുന്ദരൻ, പി.വി. നാരായണൻ, ടി.മുരളി, കാർത്തിക് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.അഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എം. രാമൻകുട്ടി സ്വാഗതവും
എസ്.കെ സുധീർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എസ്.കെ. സുധീർ (ചെയർമാൻ) എം.രാമൻകുട്ടി , ഒ.വിജയകുമാർ (വൈസ് ചെയർമാൻമാർ) , എ. അഹമ്മദ് (സെക്രട്ടറി ), ടി.മുരളി, സി എച്ച്.ഉമ്മർ, സി.കെ.മോഹൻദാസ് (ജോ. സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |