രാമനാട്ടുകര: രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാലയത്തിന് ഓണസമ്മാനമായി രാമനാട്ടുകര കെയർവെൽ ഹോസ്പിറ്റൽ എം.ഡി ഡോ. പി.കെ ബാലകൃഷ്ണൻ വാട്ടർ പ്യൂരിഫയർ നൽകി. പ്യൂരിഫയറിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം അദ്ദേഹം സ്കൂൾ പ്രധാനമന്ത്രി അലൻ രാജ് കൃഷ്ണയ്ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ എം പവിത്രൻ, പി.ടി.എ പ്രസിഡന്റ് ടി.ടി അബ്ദുൽ അസീസ്, അദ്ധ്യാപകർ, എസ്.എസ്.ജി അംഗങ്ങൾ, രക്ഷിതാക്കൾ, രാമനാട്ടുകര വ്യാപാരി വ്യവസായി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |