തൃശൂർ: കുന്നംകുളം കടവല്ലൂർ കുന്നുംപുറത്ത് സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അദ്ധ്യാപികയുടെ വാട്‌സാപ്പ് സന്ദേശത്തിലൂടെ രക്ഷിതാക്കൾക്ക് നൽകിയ ഓഡിയോ ക്ലിപ്പ് സാക്ഷര കേരളത്തിന് അപമാനം ഉണ്ടാക്കുന്നതാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ്് ബിനോയ് ഷബീർ എന്നിവർ അറിയിച്ചു. ലോകം എമ്പാടും ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമായ ഓണം മതവത്കരിച്ച് വിദ്യാർത്ഥികളിൽ തെറ്റായ സന്ദേശം നൽകാനാണ് അദ്ധ്യാപിക ശ്രമിച്ചത്. നവോത്ഥാന സമരങ്ങളിലൂടെ നേടിയെടുത്ത പുരോഗതിയെ ഇല്ലാതാക്കുകയും പരിഷ്‌കൃത സമൂഹത്തെ പിന്നോട്ടടിക്കുന്ന വർഗീയ ശക്തികൾക്കൊപ്പം ഓണത്തെ മതവത്കരിക്കാനാണ് അദ്ധ്യാപിക ശ്രമിച്ചത്. അധ്യാപികയെ പുറത്താക്കി മാനേജ്‌മെന്റ് പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |