തിരുവനന്തപുരം: ലോക്യ നൃത്തവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ലോക്യ ഭരതനാട്യം ഫെസ്റ്റ് സംഘടിപ്പിക്കും. 30,31 തീയതികളിൽ നടക്കുന്ന ഫെസ്റ്റിൽ ബംഗളൂരു,മംഗലാപുരം,ചെന്നൈ എന്നിവിടങ്ങളിലെ പ്രമുഖ നൃത്താദ്ധ്യാപകരുടെ ലക്ചർ ഡെമോൻസ്‌ട്രേഷനും നൃത്താവതരണവും നടക്കും.30ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ നർത്തകി നീനാപ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.തുടർന്ന് കാർത്തിക് മണികണ്ഠന്റെ നൃത്തവും ശീല ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ ശ്രീദേവി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറും.31ന് രാവിലെ 10ന് ഭരതനാട്യം ആർട്ടിസ്റ്റ് ജഗദീശ്വർ സുകുമാർ,ഉമ ഗോവിന്ദ്,അദ്രിജ പണിക്കർ എന്നിവർ ഗാനരചനയെയും നൃത്താവിഷ്‌കാരത്തെയും കുറിച്ച് ചർച്ച സംഘടിപ്പിക്കും.വൈകിട്ട് 6ന് നർത്തകി പത്മപ്രിയ ശ്രീകാന്തിന്റെ ഭരതനാട്യ കച്ചേരിയും 7ന് മഞ്ജു വി.നായരുടെ നേതൃത്വത്തിൽ ലോക്യ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറും.നർത്തകി മഞ്ജു വി.നായർ,ഭരതനാട്യം ആർടിസ്റ്റ് ജഗദീശ്വർ സുകുമാർ,എസ്.പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |