കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിയിൽ അഭിജിത്താണ് മരിച്ചത്. അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാലകൃഷ്ണൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.വാഹനത്തിന്റെ പിൻസീറ്റിലിരുന്നവരായിരുന്നു ഇവർ. കഴിഞ്ഞദിവസമായിരുന്നു ആതിരയുടെ വിവാഹം.
കുന്നുംഭാഗം ജനറൽ ആശുപത്രി പടിയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോവുകയായിരുന്ന ഫോക്സ്‌വാഗൺ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. അമിതവേഗതയാണോ ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |