തൃശൂർ: സ്വകാര്യ ബസ് മറിഞ്ഞ് തൃശൂരിലെ ഗതാഗതം സ്‌തംഭിച്ചു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് തൃശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |