തിരുവനന്തപുരം : മനുഷ്യ - വന്യജീവി സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സമഗ്രമായ പുനരധിവാസം ലക്ഷ്യമിട്ടാണ് ദേശീയ ലീഗൽ സർവീസസ് അതോറിട്ടി പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്ന് സുപ്രീം കോടതി ജഡ്ജിയും ദേശീയ ലീഗൽ സർവീസസ് അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
മനുഷ്യവന്യജീവി സംഘർഷം, വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി ദേശീയ ലീഗൽ സർവീസസ് അതോറിട്ടിയുടെയും കേരള ലീഗൽ സർവീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ നിയമസഭാ മന്ദിരത്തിൽ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദേശീയ ലീഗൽ സർവീസസ് അതോറിട്ടിയുടെ വിവിധ സ്‌കീമുകൾ, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ലീഗൽ സർവീസസ് അതോറിട്ടി രക്ഷാധികാരിയുമായ ജസ്റ്റിസ് നിതിൻ ജാംദാർ, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം.സുന്ദരേശ്, ജസ്റ്റിസ് ബി.വി.നാഗരത്ന, സുപ്രീം കോടതി ജഡ്ജിയും എസ്.സി.എൽ.എസ്.സി.ചെയർമാനുമായ ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ്, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.ഡയസ്, മന്ത്രി പി. രാജീവ്, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആർ.വെങ്കടരമണി എന്നിവർ സംസാരിച്ചു.
വള്ളത്തോൾ വരികൾ ചൊല്ലി ജസ്റ്റിസ്
'പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവച്ചും' വള്ളത്തോളിന്റെ നാലുവരി കവിത ചൊല്ലിയാണ് ജസ്റ്റിസ് സൂര്യകാന്ത് കേരളത്തിന്റെ ഭൂപ്രകൃതിയെ വർണ്ണിച്ചത്. നാലുവരിയും ഇംഗ്ലീഷിൽ തർജ്ജമചെയ്താണ് അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |