തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്നു പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്‌പെഷ്യൽ അരിയുടെ വിതരണവും ഇന്ന് അവസാനിക്കും. നേരത്തെ സെപ്തംബർ നാലു വരെ റേഷൻ വിതരണമുണ്ടാകുമെന്നാണ് പൊതുവിതരണ വകുപ്പ് കമ്മീഷണർ അറിയിച്ചിരുന്നത്. സ്റ്റോക്കെടുപ്പായതിനാൽ സെപ്തംബർ ഒന്നിന് അവധിയായിരിക്കും. സെപ്തംബറിലെ റേഷൻ വിതരണം രണ്ടു മുതലാരംഭിക്കും. ഒന്നാം ഓണമായ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്തംബറിലും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |