കൊച്ചി: ഓണ അവധിക്കാലത്ത് മഴയുടെയും കോട മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാം... കുളിരേകുന്ന മഴയത്ത് കാട്ടരുവികളിലൂടെ നടക്കാം... മൂടൽ മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോകാം. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ നിരവധി ഓണം യാത്രാ പദ്ധതികൾക്ക് ഇന്നലെ തുടക്കമായി. ജില്ലയിലെ വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ച് ചുരുങ്ങിയ ചെലവിൽ ഭക്ഷണവും താമസവും ഉള്ളതും ഇല്ലാത്തതുമായ പാക്കേജുകളാണ് പ്രത്യേകതകൾ. സ്റ്റേ ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറുകളിലാണ് യാത്ര. സംസ്ഥാനം വിട്ടുള്ള പാക്കേജുകൾക്ക് ഡീലക്സ് ബസുകൾ ഓടും. കുറഞ്ഞ ചെലവും സൗഹൃദ അന്തരീക്ഷവുമാണ് ആകർഷണം.
നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ, മറയൂർ, വട്ടവട, കോവളം, രാമക്കൽമേട്, ഇല്ലിക്കകല്ല് -ഇലവീഴാപൂഞ്ചിറ, വാഗമൺ, നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് അധികവും.
പൂജാ അവധിക്കാലത്ത് പ്രത്യേക ട്രിപ്പുകളും ഒരുക്കും. സെപ്തംബർ, ഒക്ടോബർ മാസത്തെ ട്രിപ്പുകളിൽ ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവും ലഭിക്കും.
ആറന്മുള വള്ളസദ്യയിലും പങ്കെടുക്കാം
ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ച പാണ്ഡവ യാത്രയും, സീ അഷ്‌ടമുടി, കൊല്ലം ജെ.കെ. റോയൽസ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും, പമ്പ ക്ഷേത്രം ഉൾപ്പെടുന്ന പുണ്യം പമ്പയും അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പദർശന പാക്കേജും ആഴിമല-ചെങ്കൽ, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ആറന്മുള വള്ളസദ്യ ട്രിപ്പുകൾ ഇട ദിവസങ്ങളിലും ഉണ്ടാകും.
ബുക്കിംഗിനും വിവരങ്ങൾക്കും :
എറണാകുളം: 9496800024, 9961042804
നോർത്ത് പറവൂർ: 9388223707, 9447985638
പിറവം: 7306877687, 9961459470
കൂത്താട്ടുകുളം: 9497415696, 9400944319
മികച്ച പ്രതികരണമാണ്. നല്ല രീതിയിൽ ബുക്കിംഗുമുണ്ട്.
പ്രശാന്ത് വേലിക്കകം
ജില്ലാ കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |