തേവര: അർബൻ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജൂഡ് പള്ളി പാർക്കിംഗ് മൈതാനത്ത് ആരംഭിച്ച തേവര അർബൻ ഫെസ്റ്റ് 2025 ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. എം. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെന്റ് മേരിസ് പള്ളി വികാരി ഫാ. ജ്യൂഡീസ് പനയ്ക്കൽ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്‌തു. മുൻ മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ആന്റണി പൈനുതറ, ബെൻസി ബെന്നി, ജിതിൻ ജോസഫ്, സംഘം വൈസ് പ്രസിഡന്റ് ആന്റണി ജെസ്‌ലിൻ, മുൻ കൗൺസിലർ ജോൺസൺ, സംഘം സെക്രട്ടറി എൻ. ഹേമ, എൽ. ചന്ദ്രകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. മേള വ്യാഴാഴ്‌ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |