കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിലെ ബിരുദസമർപ്പണം കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രാർ ഡോ. പി.എസ്. സോന ഉദ്ഘാടനം ചെയ്തു. അമൃത കോളേജ് ഒഫ് നഴ്സിംഗ് അടക്കം വിവിധ വിഭാഗങ്ങളിലെ 416 വിദ്യാർഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി. 34 റാങ്ക് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു. ഗവേഷണം പൂർത്തിയാക്കിയ 3 പേർക്കും ബിരുദങ്ങൾ സമ്മാനിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. കെ.എസ്. രാധാകൃഷ്ണൻ, പ്രൊഫസർ ഡോ. എ. അജയഘോഷ്, സിഫൈ ടെക്നോളജീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ഗണേഷ് ശങ്കരരാമൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |