മാനന്തവാടി: ആശുപത്രി കെട്ടിടത്തിന്റെ ചുമരിൽ മരം വളർന്ന് കെട്ടിടം നശിക്കുന്നു. മെഡിക്കൽ കോളേജ് ഡയാലിസിസ് കെട്ടിടത്തിന്റെ ചുമരിലാണ് മരം വളരുന്നത്. ഇതോടെ കെട്ടിടം ജീർണാവസ്ഥയിലായി. കെട്ടിടത്തിന്റെ പുറം ഭാഗത്ത് കോൺക്രീറ്റ് അടർന്നു വീഴുന്നതും ചെറിയ മരമുൾപ്പെടെ ചുമരിൽ വളർന്ന് കെട്ടിടത്തിൽ വിള്ളലുണ്ടായതുമാണ് ആശങ്കകിടയാക്കുന്നത്.
മെഡിക്കൽ കോളേജിൽ ഒട്ടേറെ രോഗികൾ ചികിത്സക്കെത്തുന്ന ഡയാലിസിസ് യൂണിറ്റ് കെട്ടിടമാണ് അപകട ഭീഷണിയിലായത്. കെട്ടിടത്തിന്റെ പിൻഭാഗത്ത് മരം ഭിത്തിയിൽ വളർന്നതിനെ തുടർന്ന് വിള്ളൽ വീണ നിലയിലാണ് . മറ്റു ഭാഗങ്ങളിലും കല്ലുകൾ ഇളകിയും സിമന്റ് അടർന്നു വീണും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മരത്തിന്റെ വേരുകൾ ഭിത്തിയിലേക്കിറങ്ങിയ നിലയിലാണ്. ഇഴജന്തുക്കൾ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല, ചൂണ്ടിക്കാട്ടി.നിലവിൽ 15 രോഗികൾക്ക് യൂണിറ്റിൽ ഒരേ സമയം ഡയാലിസിസ് ചികിത്സ നൽകുന്നുണ്ട്. മെഡിക്കൽ കോളേജിലെ മൾട്ടിപർപ്പസ് ബിൽഡിംഗിലെക്ക് ഡയാലിസിസ് യൂണിറ്റ് മാറ്റാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം. ന്യൂ ബ്ലോക്കിലെക്ക് ഡയാലിസിസ് യൂണിറ്റ് മാറ്റുമെന്നും ഇതിനുള്ള ഫണ്ട് അനുവദിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും നടപടികൾ മന്ദഗതിയിലാണെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |