നെടുമ്പാശേരി: നൈപുണ്യ പരിശീലന പരിപാടിയിലൂടെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് 'ബി.ഡബ്ല്യൂ.എഫ്.എസ്' (ബേർഡ് വേൾഡ് വൈഡ് ഫ്‌ളൈറ്റ് സർവീസ്) മുഖേന നടത്തുന്ന എയർലൈൻ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നൈപുണ്യ വികസന പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ട് ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 115 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലിയും ഉറപ്പാക്കി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ അദ്ധ്യക്ഷയായി. എയർപോർട്ട് ഡയറക്ടർ ജി. മനു മുഖ്യപ്രഭാഷണം നടത്തി. വി. സജീവ്, ദുഷ്യന്ത് കൗശൽ, ലിസ ജെ മങ്ങാട്ട്, എം. ഹുസൈൻ, ഗീതു ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |