പത്തനംതിട്ട : എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട ടൗൺ ശാഖ നമ്പർ അഴൂർ കൊടുന്തറ പ്രാദേശിക സമിതിയുടെ വാർഷിക പൊതുയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് ശ്യാമാശിവൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ഗുരുപ്രഭാഷണവും യൂണിയൻ കൗൺസിലർ ജി.സോമനാഥൻ അനുഗ്രഹ പ്രഭാഷണവും ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ മുഖ്യപ്രഭാഷണവും നടത്തി. പ്രാദേശിക സമിതി സെക്രട്ടറി രാജപ്പൻ വൈദ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൻ.സുരേഷ് കുമാർ, സി കെ.സോമരാജൻ, എസ്.ഹരിലാൽ, അഡ്വ.രജിതഹരി, സുജിത ബിജു, ഷൈനി സുരേഷ്, അഭിരാജ്.വി.ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |