തൃശൂർ: വർഷാവർഷം സെപ്തംബർ മാസം ഒന്നിന് ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണനയിലായതിനാൽ കോടതി ഉത്തരവ് ഇല്ലാതെ കരാർ കമ്പനിക്ക് നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. കരാർ നിർമ്മാണപ്രവൃത്തികളും സേഫ്റ്റി ഓഡിറ്റിലെ പരിഹാരനിർദ്ദേശ നിർമ്മാണവും കഴിയാതെ ടോൾ നിരക്ക് ഉയർത്തരുതെന്നും പിരിവ്‌നിറുത്തണമെന്നും ഉന്നയിച്ചാണ് ഹർജിയെന്ന് അദ്ദേഹം പറഞ്ഞു. ടോൾ വർദ്ധനവിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും ആവശ്യപ്പെട്ടു. സുപ്രീം കോടതിയും ഹൈക്കോടതിയും ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാതെ ടോൾ പിരിക്കരുതെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. ടോൾ വർദ്ധിപ്പിച്ച കരാർ കമ്പനിയുടെ നടപടിയിൽ പ്രതിഷേധം കേന്ദ്രസർക്കാരിനെയും ദേശീയപാതാ അതോറിറ്റിയേയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |