താനൂർ: ഒഴൂർ ഓണക്കാട് പുനർജ്ജനി റസിഡൻസ് അസോസിയേഷൻ "ലഹരി വേണ്ട ജീവിതം സുന്ദരമാകാട്ടെ " എന്ന സന്ദേശത്തിൽ
ലഹരി വിരുദ്ധ കുടുംബ സദസ്സ് സംഘടിപ്പിച്ചു.
അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പറോൽ ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. റിട്ട. പ്രഥമാദ്ധ്യാപിക ബീന വിജയൻ അദ്ധ്യക്ഷയായി.
പി.എസ്.സുഗതൻ, റീജ ഗണേശൻ, വി.ഡി. സന്തോഷ്, രേഷ്മ ശ്രീജിത്ത്, മുനീറ ഷാജി, കെ. റഹിയാനത്ത്, സൗമ്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |