കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പിണർവൂർകുടി കബനി ട്രൈബൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ലാവണ്യം 2025' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കലാപരിപാടികളും മത്സരങ്ങളും ഉന്നതിയിലെ തനത് കലാരൂപങ്ങളും കോർത്തിണക്കി സംഘടിപ്പിച്ച ആഘോഷം നാടിന് ഉത്സവമായി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിണവൂർകുടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി. മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. വി.ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. കോതമംഗലം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |