തൃശൂർ: കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നത് വോട്ടർ പട്ടികയിലെ തട്ടിപ്പിലൂടെയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു. വോട്ട് കൊള്ളയ്‌ക്കെതിരെ ആർ.ജെ.ഡി ജില്ലാ കമ്മിറ്റി നടത്തിയ ഏജീസ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളവോട്ടിലൂടെ വിജയിച്ച എം.പി.സുരേഷ് ഗോപിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. മാർച്ച് പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വർഗീസ്, അജി ഫ്രാൻസിസ്, വിൻസന്റ് പുത്തൂർ, പി.ഐ.സൈമൺ മാസ്റ്റർ, ജോർജ് വി.ഐനിക്കൽ, സാബു അമ്മനത്ത്, ഡേവീസ് വില്ലടത്തുകാരൻ, ഹനീഫ മതിലകം,അഡ്വ.ഷാജൻ മഞ്ഞളി, ഹസീന നിഷാബ്, കെ.കെ.ഷാനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |