തൃശൂർ: 'മാവേലിയും ലഹരിക്കെതിരാണിഷ്ടാ...' എന്ന സന്ദേശവുമായി ഓണക്കാലത്തും ലഹരിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസ് പൂക്കളം തീർക്കുന്നു. തെക്കെ ഗോപുരനടയിൽ ജനമൈത്രി സമിതികളും പൊലീസും ചേർന്ന് 50 പൂക്കളങ്ങൾ ഒരുക്കും. ലഹരിവിരുദ്ധ സന്ദേശം പകരുന്ന മികച്ച പൂക്കളങ്ങൾക്ക് സമ്മാനവും നൽകും. നാളെ രാവിലെ എട്ട് മുതൽ 11 വരെ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ഡി.ഐ.ജി: ഹരിശങ്കർ സമ്മാനദാനം നിർവഹിക്കും. സിറ്റി പൊലീസിന് കീഴിലെ 21 പൊലീസ് സ്റ്റേഷനുകൾ, ക്രൈം ബ്രാഞ്ച്, വിജിലൻസ്, പൊലീസ് അക്കാഡമി എന്നിങ്ങനെയുള്ള ടീമുകളാണ് പങ്കെടുക്കുക.
പൂക്കള മത്സരത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പിമാരായ പ്രേമാനന്ദകൃഷ്ണൻ, സി.ആർ. സന്തോഷ്, എൻ.എസ്. സുമേഷ്, കെ.പി. സുധീരൻ, സജി ജോർജ്, കെ.സി. സേതു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |