കുന്നത്തൂർ: മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് 82 വയസുള്ള അമ്മയെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ച മകനെ റിമാൻഡ് ചെയ്തു. ശൂരനാട് വടക്ക് വലിയവിള വീട്ടിൽ പൊന്നമ്മയെയാണ് മകൻ പൊന്നൂസ് പാപ്പച്ചൻ (63) ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് സംഭവം. പൊന്നമ്മ അനുജത്തിയുമായി വീടിന്റെ സിറ്റൗട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ മകൻ അമ്മയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. മദ്യപാനം ചോദ്യം ചെയ്തതിലുള്ള ദേഷ്യമാണ് കാരണം. തുടർന്ന് വാക്കത്തിക്ക് കഴുത്തിന് വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു പിള്ള, ബിൻസ് രാജ്, ഗോപൻ, സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |