ബംഗളൂരു: ഓണാഘോഷത്തിന് പിന്നാലെയുള്ള തർക്കം കോളേജിൽ കത്തിക്കുത്തിൽ കലാശിച്ചു. ബംഗളൂരു സോലദേവനഹള്ളി ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. രണ്ട് മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജിയിൽ മലയാളി പൂർവ വിദ്യാർത്ഥികളടങ്ങുന്ന സംഘം മുറിയിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകി.
തിങ്കളാഴ്‌ച രാത്രിയിൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരും ചില പ്രദേശവാസികളും ചേർന്ന് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ രണ്ടുപേർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങളുമായെത്തി സംഘം ഇവരുടെ വയറിലും തലയ്‌ക്കും ആക്രമിക്കുകയായിരുന്നു. ഇതിൽ വയറിൽ കുത്തേറ്റ എറണാകുളം സ്വദേശിയായ ആദിത്യന്റെ നില ഗുരുതരമാണ്.
ആക്രമണത്തിൽ അഞ്ചുപേർക്കെതിരെ സോലദേവനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച കോളേജിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |