തൃപ്രയാർ: സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാമത് മദർ തെരേസ ജീവകാരുണ്യ പുരസ്‌കാരം അദ്ധ്യാപകനും മായാ കോളേജ് പ്രിൻസിപ്പാളുമായ സി.എ ആവാസ് മാസ്റ്റർക്ക് സമർപ്പിച്ചു. സി.പി ട്രസ്റ്റ് ചെയർമാനും വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെ ഇന്ത്യൻ ട്രേഡ് കമ്മീഷണറുമായ സി.പി സാലിഹാണ് പുരസ്‌കാരം നൽകിയത്. 10001 രൂപയും പ്രശക്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് പ്രസിഡന്റ് രാജൻ പട്ടാട്ട്, ജനറൽ സെക്രട്ടറി എം.എ.സലിം, രക്ഷാധികാരി വി.സി. അബ്ദുൾ ഗഫൂർ, ട്രഷറർ ടി.വി. ശ്രീജിത്ത്, ബാപ്പു വലപ്പാട്, എൻ.വി.ഷൺമുഖരാജ്, കെ.സി.അശോകൻ,പി.സി.ഹഫ്‌സത്ത്,പി.ആർ.പ്രേംലാൽ,പി.എം. നസീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |