ചേർത്തല:അവശകലാകാരന്മാർക്ക് ഓണക്കോടിയും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്ത് കേരള സാബർമതി സാംസ്‌കാരിക വേദി ഓണാഘോഷം നടത്തും. മൂന്നിന് 2.30ന് മാരാരിക്കുളം എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന ആഘോഷം മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം,കോ–ഓർഡിനേറ്റർ രാജുപള്ളിപ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി കെ.ആർ. കുറുപ്പ് എന്നിവർ അറിയിച്ചു. ഓണാഘോഷത്തിൽ ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനാകും.സിനിമാതാരം പുന്നപ്ര അപ്പച്ചൻ മുഖ്യ അതിഥിയാകും.എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പുരുഷോത്തമകുറുപ്പ്,ഡാവിഞ്ചി ചിൽഡ്രൻസ് തിയേറ്റർ ഡയറക്ടർ വിൻസെന്റ് ജോസഫ് എന്നിവർ ഓണസന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |