പീരുമേട്: സത്രം എയർസ്ട്രിപ്പിൽ ഡ്രോൺ പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ലെഫ്റ്റ് ജനറൽ ഗുൽബിർ പാൽസിംഗ് സത്രം എൻ.സി.സി എയർ സ്ട്രിപ്പ്, സന്ദർശിച്ചു. ഡ്രോൺ പരിശീലിപ്പിക്കാനുള്ള സാഹചര്യമാണിവിടെ നിലവിലുള്ളതെന്ന്
ലെഫ്റ്റ് ജനറൽ ഗുൽബിർ പാൽ സിംഗ് പറഞ്ഞു. തേക്കടിയിൽ ബോട്ടിങ് നടത്തിയതിനശേഷമാണ് സത്രം എയർ സ്ട്രിപ്പ് സന്ദർശിച്ചത് .എൻ.സി.സി ഡയറക്ടർ ജനറൽ പദവി വഹിക്കുന്ന അദ്ദേഹം നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പരോഗതി നേരിട്ട് വിലയിരുത്തി.എൻസിസി അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ രമേശ് ഷണ്മുഖം പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശോഭ ,അസിസ്റ്റന്റ് എൻജിനീയർ ഗീതു , എം .ഗണേശൻ ,എൻ.സി.സി പബ്ലിസിറ്റി ലൈസൻ ഓഫീസർ സി.കെ അജി എന്നിവർ ഒപ്പമുണ്ടായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |