കൊച്ചി: യുവ ചലച്ചിത്ര സംവിധായകർക്ക് ദേശീയവും അന്തർദേശീയവുമായ സിനിമകളെ അടുത്തറിയാനും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എൽ.കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. ഡെൽഹി ആസ്ഥാനമായ എൽ.കെ ഫൗണ്ടേഷന്റെ രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു. പ്രശസ്ത സംവിധായകനും മുൻ ചലച്ചിത്ര അക്കാഡമി ചെയർമാനുമായ കമൽ അദ്ധ്യക്ഷനായ ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ലോഗോ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ സിദ്ധാർത്ഥ് ശിവ, രാജീവ് രംഗൻ, ആശ അരവിന്ദ്, അനുമോൾ എന്നിവർ ചേർന്ന് എൽ. കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ രണ്ടാം എഡിഷൻ ലോഗോ പ്രകാശനം നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ, കോ -ഓർഡിനേറ്റർ അശ്വതി എന്നിവരും സന്നിഹിതരായിരുന്നു. സെപ്‌തംബർ എട്ടു മുതൽ എന്‍ട്രികൾ സ്വീകരിക്കും. 5 മുതൽ 30 മിനിറ്റു വരെയുള്ള ഹ്രസ്വ ചിത്രങ്ങൾ അയക്കാം. ഹ്രസ്വ ചിത്രങ്ങൾ www.lkfilmfestival.com എന്ന ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി സമർപ്പിക്കണം. ഫെസ്‌റ്റിവൽ അടുത്ത വർഷം ഏപ്രിലിൽ കൊച്ചിയിൽ നടക്കും.
ഫോട്ടോ കാപ്ഷന്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |