കൊച്ചി: കോപ്പിയടി പിടികൂടിയതിന്റെ പേരിൽ അദ്ധ്യാപകനെ വ്യാജ പീഡനക്കേസിൽ കുടുക്കിയ നടപടി പൊതു സമൂഹം ചർച്ച ചെയ്യണമെന്ന് എ.എച്ച്.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2014ൽ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, അദ്ധ്യാപകനെ കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കിയെങ്കിലും 11 വർഷം അദ്ദേഹം അനുഭവിച്ച മാനസിക, സാമ്പത്തിക പീഡനങ്ങൾ വളരെ വലുതാണ്. പരാതി വ്യാജമാണെങ്കിലും നിയമ സഹായം സർക്കാർ നൽകും. പരാതിക്ക് വിധേയനാകുന്ന അദ്ധ്യാപകൻ സ്വന്തം ചെലവിൽ നിരപരാധിത്വം തെളിയിക്കേണ്ടി വരും. ഇത്തരം കള്ളക്കേസുകൾ അദ്ധ്യാപക സമൂഹത്തിന്റെ മനോധൈര്യം ചോർത്തുന്നതാണെന്നും സംഘടന എറണാകുളം ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |