തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും പൊതുസ്ഥലങ്ങളിലുമായി 1200 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘത്തിൽ മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ മേൽനോട്ടം വഹിക്കും.തിരുവനന്തപുരം നഗരത്തെ 9 സോണുകളായും, 22 ഡിവിഷനുകളായും,71 സെക്ടറുകളായും തിരിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്കായി
11 അസിസ്റ്റന്റ് കമ്മീഷണന്മാർ
24 സി.ഐമാർ
139 എസ്.ഐമാർ
കൂടാതെ വിവിധ റാങ്കുകളിലെ 1000 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഇതിൽ 175 വനിതാ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്.
സ്‌പെഷ്യൽ കൺട്രോൾ റൂം
ഓണാഘോഷ പരിപാടികളുടെ പ്രധാനവേദിയായ കനകക്കുന്നിൽ പൊലീസിന്റെ സ്‌പെഷ്യൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിൽ നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഉത്സവ മേഖലകളിൽ 107 ക്യാമറകൾ കൂടി അധികമായി സ്ഥാപിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി. പ്രധാന വേദികളായ കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,പൂജപ്പുര മൈതാനം തുടങ്ങിയവയ്ക്ക് പുറമെ എല്ലാ വേദികളിലും പൊലീസിന്റെ കർശന നിരീക്ഷണമുണ്ടാകും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി വനിത പൊലീസുൾപ്പെടെയുള്ള ഷാഡോ പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങൾ
ഓണാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്,യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്,സംസ്‌കൃത കോളേജ് ഗ്രൗണ്ട്,വഴുതക്കാട് വിമൻസ് കോളേജ് ഗ്രൗണ്ട്,പൂജപ്പുര എൽ.ബി.എസ് കോമ്പൗണ്ട് ഗ്രൗണ്ട്,കേരള വാട്ടർ അതോറിട്ടി കോമ്പൗണ്ട്,സംഗീത കോളേജ് ഗ്രൗണ്ട്,എൽ.എം.എസ് ഗ്രൗണ്ട്, സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്,ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്,സാൽവേഷൻ ആർമി സ്‌കൂൾ
ഗ്രൗണ്ട്,പേട്ട ബോയ്സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്,ഗവ.ബോയ്സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ചാല,ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പേരൂർക്കട,ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം,അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ,
ടങഢ സ്‌കൂൾ ഗ്രൗണ്ട്, ആർട്ട്സ് കോളേജ്ഗ്രൗണ്ട്, കുറവൻകോണം ഷാന്റൽസ് സ്‌കൂൾ, കുറവൻകോണം സെന്റ് അന്റണീസ് സ്‌കൂൾ, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മദ്യപിച്ചും അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയും മറ്റു നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കും.ഗതാഗത നിയന്ത്രണത്തിനും വാഹന പരിശോധനയ്ക്കും ട്രാഫിക്ക് സൗത്ത്,നോർത്ത് എ.സി.പിമാരുടെ നേതൃത്വത്തിൽ കൂടുതൽ ട്രാഫിക്ക്
പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്തശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുന്നവർ വാഹനത്തിൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.ഗതാഗതതടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി നിയമ നടപടികൾ സ്വീകരിക്കും.പൊതുജനങ്ങൾക്ക് 9497930055, 9494987001, 9494987002, 9497990005,9497990006 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം.
വീട് പൂട്ടി
പോകുന്നവർ ജാഗ്രതൈ
അവധിദിനങ്ങളിൽ വീടുകൾ പൂട്ടി ബന്ധു വീടുകളിലേക്കോ,വിനോദയാത്രകൾക്കോ പോകുന്നവർ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അതല്ലെങ്കിൽ കേരള പൊലീസ് മൊബൈൽ ആപ്ലിക്കേഷനായ പോൽആപ്പിൽ രജിസ്റ്റർ ചെയ്യുണം.അത്തരം വീടുകളുടെ പരിസരങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ക്യാമറകൾ പൂർണമായും പ്രവർത്തനസജ്ജമാക്കണം.ധനകാര്യ സ്ഥാപനങ്ങളിലും ലോക്കറുകൾക്ക് ബാങ്കുകളിലും സുരക്ഷ വരുത്തേണ്ടതാണ്. ബാങ്കുകളിലെ സി.സി ടിവി ക്യാമറകളും,അലാം സിസ്റ്റവും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും സിറ്റി പൊലീസ് അറിയിച്ചു.
പൊലീസ് ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണം.ആഘോഷങ്ങൾക്കിടെ കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
തോംസൺ ജോസ്,
സിറ്റി പൊലീസ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |