പത്തനംതിട്ട : കേരളകൗമുദി എംപ്ളോയീസ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദി പത്തനംതിട്ട യൂണിറ്റിൽ ഓണം ആഘോഷിച്ചു. മാവേലിയായി എത്തിയ ജേക്കബ് മാരാമണ്ണിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു. ആഘോഷങ്ങളിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും നടന്നു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഒരുമയും സന്തോഷവും പ്രദാനം ചെയ്യുന്നതാണ് ഓണാഘോഷമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തൃപ്തി മനോജ്, കാർത്തിക് അജിത്, ശ്രീഹരി ബി.എസ് എന്നിവർക്ക് നഗരസഭാ ചെയർമാൻ മൊമെന്റോ സമ്മാനിച്ചു. നഗരസഭ കൗൺസിലർ പി.കെ.അനീഷ് ഓണസന്ദേശം നൽകി. കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ, സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, പരസ്യ വിഭാഗം മാനേജർ നഹാസ് മോൻ, സർക്കുലേഷൻ മാനേജർ എസ്.അനുക്കുട്ടൻ, അക്കൗണ്ട്സ് മാനേജർ ഒ.എസ്.അനന്തകൃഷ്ണൻ, സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ, ബ്യൂറോ പ്രതിനിധികളായ അജിത് കാമ്പിശേരി, മനോജ് സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിലും കലാപ്രകടനങ്ങളിലും പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |