കൊച്ചി: ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവിനൊപ്പം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഉയർത്താൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. അടുത്ത മാസത്തെ ധന നയ അവലോകന നയത്തിൽ മുഖ്യ പലിശ നിരക്കായ റിപ്പോ അര ശതമാനം കുറയ്ക്കാനുള്ള സാദ്ധ്യതയാണുള്ളത്. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിലായതോടെ കയറ്റുമതി രംഗം കടുത്ത ആശങ്കയിലാണ്. പ്രതിസന്ധി നേരിടാൻ വായ്പാ ബാദ്ധ്യത കുറയ്ക്കണമെന്ന നിലപാട് റിസർവ് ബാങ്കിൽ ശക്തമാണ്.
നടപ്പുവർഷം ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മൂന്ന് തവണയായി റിപ്പോയിൽ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. കമ്പനികളുടെ വായ്പാ ബാദ്ധ്യത കുത്തനെ കുറയുമെന്നതിനാൽ വിപണിയിൽ ഉപഭോഗ ഉണർവ് സൃഷ്‌ടിക്കാൻ തീരുമാനം സഹായിക്കും. നാണയപ്പെരുപ്പം ജൂലായിൽ കുത്തനെ കുറഞ്ഞതിനാൽ പലിശയിൽ ഇളവ് പ്രഖ്യാപിക്കാൻ റിസർവ് ബാങ്കിനും എതിർപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |