തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തുടക്കമാകും.യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തിൽ രാത്രി 8.45 മുതൽ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോൺ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ഷോ സംഘടിപ്പിക്കുന്നത്.സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകർഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാം.എൽഇഡി ലൈറ്റുകളാൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമാകുന്നത്.ആഗോള മുൻനിര ഡ്രോൺ ടെക്‌നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതി ഭവനിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റെക്കാഡുള്ള കമ്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്. ലൈറ്റ് ഷോ 7ന് സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |