
തൃശൂർ: നടത്തറ പഞ്ചായത്ത് അതി ദരിദ്രരായവർക്ക് ഓണത്തിനുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത് അദ്ധ്യക്ഷത വഹിച്ചു. പൂച്ചട്ടി മാവേലി സ്റ്റോറിൽ നിന്ന് തയ്യാറാക്കിയ അഞ്ച് കിലോ ജയ അരി, പരിപ്പ്, പയർ, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കല്ലുപ്പ് ഉൾപ്പെടെ 15 ഇനങ്ങൾ ഉൾപ്പെടുത്തിയാണ് ഭക്ഷ്യ കിറ്റ് തയ്യാറാക്കിയത്. േ ഇ.എൻ. സീതാലക്ഷ്മി, ജിയ ഗിഫ്റ്റൻ, പി.കെ. അഭിലാഷ്, ഭരണ സമിതി അംഗങ്ങൾ, കെ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |