കോന്നി : വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷത്തിന്റെയും വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന കരിയാട്ടം കാണാൻ തിരക്കേറി. കോന്നിയുടെ ഉത്രാടപ്പാച്ചിൽ ഇന്നലെ കരിയാട്ടത്തിനൊപ്പമായിരുന്നു. വിലക്കുറവിന്റെയും വമ്പൻ ഓഫറുകളുടെയും ഷോപ്പിംഗിനൊപ്പം ലഭിക്കുന്ന മാനസിക ഉല്ലാസവുമാണ് ആളുകളെ ആകർഷിക്കുന്നത്. ഖാദിയുടെയും കുടുംബശ്രീയുടെയും ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. മികച്ച വരുമാനമാണ് എല്ലാ സ്റ്റാളുകളിലും ലഭ്യമാകുന്നത്. കോന്നിയുടെ രാപ്പലുകളെ ഉത്സവത്തിമിർപ്പിൽ ആറാടിക്കുന്ന കരിയാട്ടത്തിൽ അനുദിനം തിരക്ക് വർദ്ധിച്ചുവരികയാണ്. രാവിലെ തുടങ്ങുന്ന പ്രദർശന വിപണന മേള മുതൽ കലാസന്ധ്യയിൽ വരെ കുടുംബ സമേതം എത്തുന്നവരുടെ വലിയ തിരക്കുണ്ട്. രണ്ടര ലക്ഷത്തോളം ആളുകളാണ് ഇന്നലെ വരെ കരിയാട്ടത്തിന് എത്തിത്.
ചുരുങ്ങിയ ദിവസം കൊണ്ട് ജന പങ്കാളിത്തത്തിലും സംഘാടനത്തിലും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി കരിയാട്ടം മാറിയെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,പ്രസീത ചാലക്കുടി, സിത്താര കൃഷ്ണകുമാർ ,ജാസി ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി, ഡോ.ആർ.എൽ.വി രാമകൃഷ്ണൻ, ചലച്ചിത്ര താരങ്ങളായ നവ്യാ നായർ, ഗിന്നസ് പക്രു തുടങ്ങി നിരവധി ജനപ്രതിനിധികളുും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇതിനോടകം കരിയാട്ടത്തിന്റെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |