തൊടിയൂർ: പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച18.5 ടൺ ചില്ല് മാലിന്യങ്ങൾ പാണ്ടസ് എക്കോ വേൾഡ് സൊലൂഷന് കൈമാറി. ഹരിത കർമ്മ സേനാംഗങ്ങൾ ഓരോ മാസവും 17 ടണ്ണോളം പ്ലാസ്റ്റിക്കിന് പുറമെ, ചില്ലുമാലിന്യങ്ങൾ,
ചെരുപ്പ്, ബാഗ്, ലതർ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ, റെക്സിൻ, പായ, തലയണ, എന്നിവയും ശേഖരിക്കാറുണ്ട്. ആദ്യ ലോഡായി 8 ടൺ ചില്ല് മാലിന്യം കയറ്റി അയക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഫ്ലാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ, വി.ഇ.ഒ രാഹിലത്ത്,രഹന, കോ- ഓർഡിനേറ്റർ ശ്യാമ,
പാണ്ടാസ് മാനേജർ അനന്തു, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |