തൃശൂർ: രണ്ട് സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന കൈപ്പറമ്പ്- തലക്കോട്ടുകര റോഡിലെ കുഴികളിൽ തിരുവോണനാളിൽ പൂക്കളമിട്ട് കുറുമാൽ കൂട്ട് ക്ലബ്ബിലെ കൂട്ടുകാർ വ്യത്യസ്തരീതിയിൽ പ്രതിഷേധിച്ചു.
കണ്ണുണ്ടായിട്ടും കാണാത്ത അധികാരികൾക്കുവേണ്ടി ഈ പൂക്കളം സമർപ്പിച്ചു. ചൂണ്ടൽ, കൈപ്പറമ്പ്, വേലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ പ്രധാന റോഡായ ഈ മൂന്ന് കിലോമീറ്റർ റോഡ് മൂന്നു പഞ്ചായത്തുകളുടെയും മൂന്ന് എംഎൽഎമാരുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ പിഡബ്ല്യുഡി ഏറ്റെടുത്ത് ബി എം ബി സി നിലവാരത്തിൽ ആക്കണമെന്നാണ് പ്രദേശവാസികൾ ഉൾപ്പെടെയുളളവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |