കൊല്ലം: പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രമിന്റെ ജില്ലാതല യോഗങ്ങളിലും വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടീൽ, ഉദ്ഘാടനം തുടങ്ങി എല്ലാ ചടങ്ങുകളിലും പാർലമെന്റ് അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അതിനായി പദ്ധതിയുടെ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നുമാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ എം.പിമാരുടെ സാന്നിദ്ധ്യവും പങ്കാളിത്തവും വികസന പ്രവർത്തനങ്ങളെ ഊർജ്ജിതപ്പെടുത്താൻ സഹായകരമാണെന്ന വസ്തുത പരിഗണിക്കാതെയുള്ള നിലപാട് തിരുത്താനുമാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശമെന്നും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |