നെടുമ്പാശേരി: ഹിമാചലിൽ മിന്നൽ പ്രളയത്തിലും കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമദ്ധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്.
സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെടുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന ആലുവ യു.സി കോളേജ് സ്വദേശി വരദ എന്ന പെൺകുട്ടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ ബന്ധപ്പെട്ടു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖേന കേന്ദ്രമന്ത്രി അമിത് ഷായെ ബന്ധപ്പെട്ടു. അമിത് ഷാ ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനെ ബന്ധപ്പെട്ട് അവർക്കാവശ്യമായ സഹായം ഉറപ്പുനൽകുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി സച്ചിൻ ജെയിംസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഗതാഗതം നിലച്ചിരുന്നു
ആഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. സ്പിറ്റിയിൽ നിന്ന് കൽപയിലേക്കെത്തിയ ശേഷമാണ് യാത്ര തടസപ്പെട്ടത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴ റോഡുകൾ തകർന്നടിയാൻ കാരണമായി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം നിലച്ചു.
മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തങ്ങളെ ബന്ധപ്പെടുകയും ഭക്ഷണം താമസം സുരക്ഷിതത്വം എല്ലാം ഹിമാചൽ പ്രദേശ് സർക്കാർ ഒരുക്കി. മഴയത്ത് രണ്ടു ദിവസം ഒറ്റപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്നവരും ഭയന്നു.
വരദ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |