ന്യൂഡൽഹി: ജി.എസ്.ടി കുറച്ചതോടെ ചെറിയ കാറുകളുടെ വിലയിൽ ഒന്നരലക്ഷം രൂപ വരെ കുറവ് വരുത്തി കമ്പനികൾ. പെട്രോൾ വേരിയന്റിന് 1200 സി.സി, ഡീസലിന് 1,500 സി.സി വരെ ജി.എസ്.ടി സ്ളാബ് 28ൽ നിന്ന് 18 ശതമാനത്തിലേക്ക് മാറി. മുഴുവൻ ഇളവും ഉപഭോക്താക്കൾക്ക് നൽകുമെന്ന് പ്രമുഖ ബ്രാൻഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടത്തരക്കാർക്ക് ഇത് വലിയ ആശ്വാസമാകും. പുതിയ കാർ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്ന് കമ്പനികളും പ്രതീക്ഷിക്കുന്നു. സ്ളാബ് മാറ്റം 22നാണ് നിലവിൽ വരിക. എന്നാൽ ഓണ വിപണി ലക്ഷ്യമിട്ട് മഹീന്ദ്ര കേരളത്തിൽ വിലക്കുറവ് മുൻകൂറായി പ്രഖ്യാപിച്ചു. 1.56 ലക്ഷം വരെയാണ് കുറവുവരുത്തിയത്.
18% ജി.എസ്.ടിയും
കാർ വിലക്കുറവും
പെട്രോൾ, സി.എൻ.ജി 1,200 സി.സി വരെ: 11%
ഡീസൽ 1,500 സി.സി വരെ: 13%
1201- 1500 സി.സി: 5%
1500സി.സിക്ക് മുകളിൽ 8%
ഇലക്ട്രിക് വാഹനം
ജി.എസ്.ടി 5%
മോഡലുകളും
വിലയിലെ കുറവും
മാരുതി
ആൾട്ടോ കെ10: ₹ 40,000
വാഗൺആർ: 57,000
സ്വിഫ്റ്റ്: 58,000
ഡിസയർ: 61,000
ബലേനോ: 60,000
ഫ്രോങ്സ് : 68,000
ബ്രെസ്സ: 78,000
എർട്ടിഗ 41,000
സെലേരിയോ: 50,000
ഇഗ്നിസ്: 52,000
എസ്- പ്രസ്സോ: 38,000
മഹീന്ദ്ര:
ബൊലേറോ: ₹1.27 ലക്ഷം
എക്‌സ്.യു.വി 3എക്‌സ്.ഒ: 1.40 ലക്ഷം
എക്‌സ്.യു.വി.700: 1.43 ലക്ഷം
താർ റോക്സ്: 1.33 ലക്ഷം
താർ 2ഡബ്ളു.ഡി ഡീസൽ: 1.35 ലക്ഷം
താർ 4ഡബ്ളു.ഡി ഡീസൽ: 1.01 ലക്ഷം
സ്കോർപിയോ ക്ലാസിക്: 1.01 ലക്ഷം
സ്കോർപിയോ എൻ: 1.45 ലക്ഷം
ടാറ്റ
ടിയാഗോ: ₹75,000
ടിഗോർ: 80,000
ആൾട്രോസ്: 1,10,000
പഞ്ച്: 85,000 രൂപ വരെ
നെക്‌സൺ: 1,55,000 രൂപ വരെ
റെനോ
ക്വിഡ്: ₹ 55,095
ട്രൈബർ: 80,195
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |