തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ചുളള ചോദ്യത്തിന് എട്ടു മാസം കഴിഞ്ഞിട്ട് നോക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി.
പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ മുമ്പ് ഇടപെട്ടിട്ടുള്ള ആളാണല്ലോ, ഇപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ പല തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. ഇടതു ഭരണമാണെങ്കിലും പൊലീസുകാരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നാണോ അർത്ഥം? ഇതായിരുന്നു വാർത്താസമ്മേളനത്തിലെ ചോദ്യം
''ഒരു എട്ടു മാസം കഴിഞ്ഞിട്ട് നമുക്ക് നോക്കാം.'' എന്ന് മന്ത്രി മറുപടി പറഞ്ഞു.
'അധികാരത്തിൽ ഉണ്ടാകില്ല എന്ന അർത്ഥമാണോ?- എന്നായി മാദ്ധ്യമ പ്രവർത്തകർ.
'സാധാരണ മന്ത്രിമാരാരും ഇത്തരം സംഭവങ്ങളുടെ പേരിൽ, അത് ശരിയായാലും തെറ്റായാലും പൊലീസ് സ്റ്റേഷനുകളിൽ പോകാറില്ല.'- എന്നു മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |