അയിരൂർ: പമ്പാ നദിയിൽ അയിരൂർ പുതിയകാവ് ദേവീക്ഷേത്ര കടവിൽ കാണികൾക്ക് ആവേശമായി മാനവ മൈത്രി ചതയ ജലോത്സവം നടന്നു. എ ബാച്ചിൽ ഇടശ്ശേരി മല കിഴക്ക് ,അയിരൂർ , തെക്കേമുറി ഒന്നാം സ്ഥാനവും , മേലുകര , ഇടശ്ശേരി മല കോഴഞ്ചേരി രണ്ടാം സ്ഥാനവും , ഇടപ്പാവൂർ - പേരുർ കുറിയന്നൂർ , ചെറു കോൽ മൂന്നാം സ്ഥാനവും നേടി. ബി. ബാച്ചിൽ ഇടപ്പാവൂർ ഇടക്കുളം പുല്ലുപ്രം ഒന്നാം സ്ഥാനവും കോറ്റാ ത്തൂർ - കൈതക്കോടി , കീ ക്കോഴൂർ- വയല ത്തല രണ്ടാം സ്ഥാനവും നേടി .അത്ത പ്പൂക്കള മത്സരത്തിൽ അയിരൂർ ഗ്രാമപഞ്ചായത്ത് , ശ്രീഭദ്ര ബാലഗോകുലം എന്നിവ ഒന്നാം സ്ഥാനം നേടി.വഞ്ചിപ്പാട്ട് മത്സരത്തിൽ കീക്കൊഴൂർ- വയലത്തല ഒന്നാം സ്ഥാനവും ഇടശ്ശേരിമല രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. രണ്ടു ബാച്ചുകളിലായി 19 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുത്തു. ആറൻമുള വള്ളം കളി കഴിഞ്ഞാൽ പമ്പാ നദിയിൽ നടക്കുന്ന ഏറ്റവും വലിയ ജലോത്സവമാണ് ചതയം വള്ളംകളി. അയിരൂർ ഗ്രാമ പ ഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർ ന്നാണ് ജലമേള നടത്തുന്നത്. 'പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജലഘോഷയാത്ര പ്രമോദ് നാരായണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാനവ മൈത്രി സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിച്ചു.. മുൻ എം.എൽ.എ രാജു എബ്രഹാം,. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ .സന്തോഷ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ , ജില്ലാ പഞ്ചായത്തംഗം സാറ തോമസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനുരാധ ശ്രീജിത്ത് , സാംകുട്ടി അയ്യക്കാവിൽ , ജയശ്രീ ബി.,ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രസാദ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംബുജ ഭായ് , ബെൻസൻ പി. തോമസ് , പ്രഭാവതി , മറിയം റ്റി തോമസ് , എൻ.ജി. ഉണ്ണികൃഷ്ണൻ , സോമശേഖരൻ പിള്ള , സുബിൻ കെ.ടി. , പ്രദീപ് അ യിരൂർ , അനിതകുറുപ്പ് , ശ്രീകല ഹരികുമാർ പ്രീത ബി.നായർ. സി.ഡി. എസ് . ചെയർ പേഴ്സൺ ശോഭന പ്രകാശ് ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി മനോജ് എന്നിവർ പ്രസംഗിച്ചു. പള്ളിയോട വിജയി കൾക്ക് എ.ഡി.എം. ജ്യോതി ബി ട്രോഫി കൾ വിതരണം ചെയ്തു. അത്ത പൂക്കള മത്സര വി ജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ജോസഫും ക്യാഷ് അവാർഡ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |