പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു അനുസ്മരണം നടത്തി. ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കുമാർ വർമ്മ ഗുരുദേവ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ലോകചരിത്രത്തിൽ തന്നെ ഗുരുദേവനോളം പ്രാധാന്യമുള്ള മറ്റു നവോത്ഥാന നായകർ വേറെ ഉണ്ടാവില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ലോകം മുഴുവൻ മനുഷ്യർ പരസ്പരം തമ്മിലടിക്കുകയും യുദ്ധം ചെയ്യുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും അന്വർഥമാവുന്നതു ഗുരുദേവദർശനങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ സന്ദേശം ലോകം മുഴുവനും പ്രചരിപ്പിക്കേണ്ടുന്ന ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ. ഫൗണ്ടേഷന്റെ പ്രവർത്തനം മനുഷ്യർക്ക് വേണ്ടിയാണ്, അതുകൊണ്ടുതന്നെ ഗുരുവിന്റെ വിശാലചിന്ത ഹൃദയത്തിൽ ചേർത്തുനിറുത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുഷ്പാർച്ചന ചടങ്ങിൽ ഫൗണ്ടേഷൻ അഡ്വൈസർ രാമകൃഷ്ണൻ ഹരിഹര അയ്യർ, പ്രൊജക്ട് കോഓർഡിനേറ്റർ നീതു എന്നിവർക്കൊപ്പം വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |