കൊച്ചി: സിറോ മലബാർസഭാ സിനഡും കൂരിയയും പിരിച്ചുവിടണമെന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു. അടുത്ത സിനഡിൽ അൽമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വത്തിക്കാന്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം വത്തിക്കാനിലേക്ക് അയച്ചതായി അസോസിയേഷൻ മേജർ അതിരൂപത സമിതി ഭാരവാഹികളായ ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, വൈസ് ചെയർമാൻ പോൾസൺ കുടിയിരിപ്പിൽ, ജോയിന്റ് കൺവീനർ ഷിജു സെബാസ്റ്റ്യൻ, ട്രഷറർ ബൈജു ഫ്രാൻസിസ്, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |