SignIn
Kerala Kaumudi Online
Monday, 08 September 2025 3.31 PM IST

കപ്പിൽ കൊച്ചി

Increase Font Size Decrease Font Size Print Page
s

കെ.സി.എൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യൻമാർ. ഫൈനലിൽ കൊല്ലം സെയ്‌ലേഴ്‌സിനെ 75റൺസിന് കീഴടക്കി. വിനൂപ് മനോഹരൻ ചാമ്പ്യൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​സി.​എ​ൽ​ ​ര​ണ്ടാം​ ​സീ​സൺ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്.

ഫൈനലിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കിരീടത്തിൽ മുത്തമിട്ടത്.

​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ച്ചി​ 20​ ​ഓ​വ​റി​ൽ​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 181​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ കൊല്ലത്തെ 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാക്കിയാണ് കൊച്ചിയടെ വിജയം.

ബൗളിംഗിലും ഫീൽഡിംഗിലും മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ സലി സാംസണും ബാറ്റിംഗിൽ നിറഞ്ഞാടിയ വിനൂപ് മനോഹരനും ആൽഫി ഫ്രാൻസിസുമാണ് കൊച്ചിയുടെ ഫൈനൽ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.

മികച്ച വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊല്ലത്തിന്റെ ഓപ്പണർ ഭരത് സൂര്യയെ(6)​ ആദ്യ ഓവറിൽ തന്നെ പുറത്താക്കി സലി കൊച്ചിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ അപകടകാരിയായ അഭിഷേക് നായരേയും (13)​ മടക്കി സലി കൊച്ചിക്ക് ആധിപത്യം നൽകി. അധികം വൈകാതെ വത്സൽ ഗോവിന്ദിനെ (10)​ പുറത്താക്കാൻ ആസിഫിന്റെ പന്തിൽ സലി എടുത്ത ക്യാച്ചും മനോഹരമായിരുന്നു. വമ്പനടിക്കാരായ ക്യാപ്ടൻ സച്ചിൻ ബേബി (17)​,​ വിഷ്‌ണു വിനോദ് (10)​,​ എം.എസ് അഖിൽ (2)​,​രാഹുൽ ശർമ്മ(5)​,​ ഷറഫുദ്ദീൻ (6)​ എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ കൊല്ലത്തിന്റെ പതനം പൂർത്തിയായി. ഒമ്പതാമനായി ഇറങ്ങി 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറർ. ജെറിൻ കൊച്ചിക്കായി 3വിക്കറ്റ് വീഴ്‌ത്തി. സലിയെ കൂടാതെ ആസിഫ്,​ ആഷിഖ് എന്നിവർ കൊച്ചിക്കായി 2 വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തേ നേ​ര​ത്തേ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ച്ചിയ്ക്ക് വി​നൂ​പ് ​മ​നോ​ഹ​ര​ന്റെയും​ ​(30​ ​പ​ന്തി​ൽ​ 70​)​​,​​​ ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സി​ന്റെെ​യും​ ​(​പു​റ​ത്താ​ക​തെ​ 25​ ​പ​ന്തി​ൽ​ 47​)​​​ ​ഉ​ജ്ജ്വ​ല​ ​ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ​ ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്. ​ ​അ​തി​വേ​ഗ​ത്തി​ലു​ള്ള​ ​തു​ട​ക്ക​ത്തി​ന് ​ശേ​ഷം​ ​അ​വി​ശ്വ​സ​നീ​യ​മാ​യ​ ​ബാ​റ്റിം​ഗ് ​ത​ക​ർ​ച്ച​ ​നേ​രി​ട്ടെ​ങ്കി​ലും​ ​ഒ​ടു​വി​ൽ​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​വീ​ണ്ടും​ ​ത​ക​ർ​ത്ത​ടി​ച്ചാ​ണ് ​മി​ക​ച്ച​ ​സ്കോ​റി​ലേ​ക്ക് ​എ​ത്തി​യ​ത്
വി​പു​ൽ​ ​ശ​ക്തി​യെ​ ​(1​)​ ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​വി​നൂ​പ് ​മ​നോ​ഹ​ര​ന്റെ അ​തി​മ​നോ​ഹ​ര​ ​ഇ​ന്നിം​ഗ്സ് ​കൊ​ച്ചി​യ്ക്ക് ​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം​ ​ന​ല്കി.​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​ഫോ​റു​ക​ൾ​ ​നേ​ടി​യ​ ​വി​നൂ​പ്,​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​ഫോ​റും​ ​ഒ​രു​ ​സി​ക്സും​ ​നേ​ടി.​ ​അ​ഞ്ചാം​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​കൊ​ച്ചി​യു​ടെ​ ​സ്കോ​ർ​ ​അ​ൻ​പ​തി​ലെ​ത്തി.​ 20​ ​പ​ന്തു​ക​ളി​ൽ​ ​വി​നൂ​പ് ​തന്റെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഷ​റ​ഫു​ദ്ദീ​ന്റെ ​അ​ടു​ത്ത​ ​ഓ​വ​റി​ലെ​ ​മൂ​ന്ന് ​പ​ന്തു​ക​ൾ​ ​വി​നൂ​പ് ​തു​ട​രെ​ ​വീ​ണ്ടും​ ​അ​തി​ർ​ത്തി​ ​ക​ട​ത്തി.
എ​ന്നാ​ൽ​ ​എ​ട്ടാം​ ​ഓ​വ​റി​ൽ​ ​എം​ ​എ​സ് ​അ​ഖി​ലി​നെ​ ​പ​ന്തേ​ല്പി​ച്ച​ കൊല്ലം നായകൻ ​സ​ച്ചി​ൻ​ ​ബേ​ബി​യു​ടെ​ ​ത​ന്ത്രം​ ​ഫ​ലം​ ​ക​ണ്ടു.​ ​അ​ഖി​ലി​നെ​ ​ഉ​യ​ർ​ത്തി​യ​ടി​ക്കാ​നു​ള്ള​ ​വി​നൂ​പ് ​മ​നോ​ഹ​ര​ന്റെ​ ​ശ്ര​മം​ ​പ​ക്ഷെ​ ​ക്യാ​ച്ചി​ലൊ​തു​ങ്ങി.​ ​ബൗ​ണ്ട​റി​ ​ലൈ​നി​ന് ​അ​രി​കെ​യു​ള്ള​ ​അ​ഭി​ഷേ​ക് ​ജെ​ ​നാ​യ​രു​ടെ​ ​ഉ​ജ്ജ്വ​ല​ ​ക്യാ​ച്ച് ​ക​ളി​യു​ടെ​ ​ഗ​തി​ ​മാ​റ്റി.​ ​തു​ട​ർ​ന്ന് ​എ​ട്ട് ​റ​ൺ​സെ​ടു​ത്ത​ ​ക്യാ​പ്‌​ട​ൻ​ ​സാ​ലി​ ​സാം​സ​ൺ​ ​അ​ജ​യ​ഘോ​ഷിന്റെ​ ​പ​ന്തി​ൽ​ ​സ​ച്ചി​ൻ​ ​ബേ​ബി​ ​പി​ടി​ച്ച് ​പു​റ​ത്താ​യി.​ ​മു​ഹ​മ്മ​ദ് ​ഷാ​നു​ ​പ​ത്ത് ​റ​ൺ​സി​നും​ ​അ​ജീ​ഷ് ​പൂ​ജ്യ​ത്തി​നും​ ​പു​റ​ത്താ​യി.​ ​സെ​മി​യി​ലെ​ ​ര​ക്ഷ​ക​നാ​യ​ ​നി​ഖി​ൽ​ ​തോ​ട്ട​ത്ത് ​പ​ത്ത് ​റ​ൺ​സെ​ടു​ത്ത് ​മ​ട​ങ്ങി.​ ​മി​ക​ച്ച​ ​ഷോ​ട്ടു​ക​ളു​മാ​യി​ ​തു​ട​ക്ക​മി​ട്ടെ​ങ്കി​ലും​ ​ജോ​ബി​ൻ​ ​ജോ​ബി​ 12​ഉം​ ​മൊ​ഹ​മ്മ​ദ് ​ആ​ഷി​ഖ് ​ഏ​ഴ് ​റ​ൺ​സും​ ​നേ​ടി​ ​പു​റ​ത്താ​യി.​ ​എ​ന്നാ​ൽ​ ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സി​ന്റെവെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗ് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​കൊ​ച്ചി​യ്ക്ക് ​തു​ണ​യാ​യി.​കൊ​ല്ല​ത്തി​ന് ​വേ​ണ്ടി​ ​പ​വ​ൻ​ ​രാ​ജും​ ​ഷ​റ​ഫു​ദ്ദീ​നും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

ടീമിനെ ഉടച്ച് വാർത്ത് ഇന്ത്യൻ താരം സഞ്ജു സാംസണെ റെക്കാഡ് തുകയ്ക്കും പിന്നാലെ ക്യാപ്‌ടനായി സഞ്ജുവിന്റെ സഹോദരൻ സലിയേയും ടീമിൽ ഉൾപ്പെടുത്തിയ കൊച്ചി മാനേജ്‌മെന്റിന്റെ ദീർഘവീക്ഷണത്തിനും കിട്ടിയ സമ്മാനമാണ് ഈ ട്രോഫി.

അവാർഡുകൾ
ചാമ്പ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെസിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി.

ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു.

പ്ലെയർ ഓഫ് ദ ടൂർണമെന്റ് - അഖിൽ സ്കറിയ (കാലിക്കറ്റ്)

പർപ്പിൾ ക്യാപ്പ് -അഖിൽ സ്കറിയ

ഓറഞ്ച് ക്യാപ്പ് - കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം)​

എമർജിംഗ് പ്ലെയർ -അഭിജിത് പ്രവീൺ (ട്രിവാൻഡ്രം)

ഫെയർ പ്ലേ - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്കൂടുതൽ ഫോർ - അഹമ്മദ് ഇമ്രാൻ (തൃശൂർ)​

കൊ​ച്ചി​ ​ക​ച്ച​കെ​ട്ടി​ ​നേ​ടി​യ​ ​കി​രീ​ടം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​താ​ര​ലേ​ല​ത്തി​ൽ​ ​ചെ​ല​വ​ഴി​ക്കാ​വു​ന്ന​ ​തു​ക​യു​ടെ​ ​പ​കു​തി​യി​ലേ​റെ​യും​ ​സ​ഞ്ജു​ ​സാം​സ​ണി​ന് ​വേ​ണ്ടി​ ​ചി​ല​വ​ഴി​ച്ച​പ്പോ​ൾ​ ​പ​ല​രും​ ​കൊ​ച്ചി​ ​ബ്ളൂ​ ​ടൈ​ഗേ​ഴ്സി​നെ​ ​നോ​ക്കി​ ​നെ​റ്റി​ചു​ളി​ച്ചു.​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​പ​കു​തി​ക്ക് ​വ​ച്ച് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലേ​ക്കു​പോ​കു​ന്ന​ ​സ​ഞ്ജു​വി​നെ​യും​ ​പി​ന്നെ​ ​കു​റ​ച്ചു​പി​ള്ളേ​രെ​യും​ ​വ​ച്ച് ​റെ​യ്‌​ഫി​ ​വി​ൻ​സെ​ന്റ് ​ഗോ​മ​സും​ ​സം​ഘ​വും​ ​എ​ന്തു​ചെ​യ്യാ​നാ​ണ് ​എ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ചോ​ദ്യം.​ ​ആ​ ​ചോ​ദ്യ​മു​യ​ർ​ത്തി​യ​വ​രെ​യൊ​ക്കെ​ ​നി​ശ​ബ്ദ​രാ​ക്കി​യാ​ണ് ​ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ​ ​സ​ഞ്ജു​വി​ന്റെ​ ​ചേ​ട്ട​ൻ​ ​സ​ലി​ ​സാം​സ​ൺ​ ​കൊ​ച്ചി​യു​ടെ​ ​ക​ന്നി​ ​കെ.​സി.​എ​ൽ​ ​കി​രീ​ട​മു​യ​ർ​ത്തി​യ​ത്.
പേ​രും​ ​പെ​രു​മ​യും​ ​അ​ധി​ക​മി​ല്ലെ​ങ്കി​ലും​ ​ട്വ​ന്റി​-20​ ​ഫോ​ർ​മാ​റ്റി​ൽ​ ​ക​ട്ട​യ്ക്ക് ​സ​ഞ്ജു​വി​ന്റെ​ ​കൂ​ടെ​നി​ൽ​ക്കു​ന്ന​ ​പു​ലി​ക്കു​ട്ടി​ക​ളെ​ത്ത​ന്നെ​യാ​ണ് ​റെ​യ്ഫി​യും​ ​ടീ​മു​ട​മ​ക​ളും​ ​ക​ള​ത്തി​ലി​റ​ക്കി​യ​ത്.​ ​യു​വ​താ​ര​ങ്ങ​ൾ​ ​മു​ത​ൽ​ ​ലീ​ഗി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യ​മേ​റി​യ​ ​താ​ര​മാ​യ​ ​കെ.​ജെ​ ​രാ​കേ​ഷ് ​വ​രെ​യു​ണ്ടാ​യി​രു​ന്ന​ ​ബ്ളൂ​ ​ടൈ​ഗേ​ഴ്സ് ​യു​വ​ത്വ​വും​ ​പ​രി​ച​യ​സ​മ്പ​ത്തും​ ​ഒ​ത്തി​ണ​ക്കി​യാ​ണ് ​ച​രി​ത്ര​മെ​ഴു​തി​യ​ത്.​ ​സ​ഞ്ജു​വി​നെ​യും​ ​സ​ലി​യേ​യും​ ​കൂ​ട്ടി​യി​റ​ങ്ങി​യ​ ​കൊ​ച്ചി​ ​ആ​ദ്യ​മ​ത്സ​രം​ ​മു​ത​ൽ​ ​ത​ങ്ങ​ളു​ടെ​ ​നി​ല​വാ​ര​ത്തി​നൊ​ത്ത​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ലെ​ 10​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ ​എ​ട്ടെ​ണ്ണ​ത്തി​ലും​ ​വി​ജ​യി​ച്ച് 16​ ​പോ​യി​ന്റ് ​നേ​ടി​ ​പ​ട്ടി​ക​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തു​ക​യും​ ​ചെ​യ്തു.പേ​സ് ​ബൗ​ളിം​ഗ് ​ആ​ൾ​റൗ​ണ്ട​റാ​യ​ ​സ​ലി​യു​ടെ​ ​ക്യാ​പ്ട​ൻ​സി​ക്ക് ​കീ​ഴി​ൽ​ ​സ​ഞ്ജു​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ച്ച​ത് ​ആ​ദ്യ​മാ​യി​രു​ന്നു.​ ​ആ​റു​മ​ത്സ​രം​ ​ക​ളി​ച്ച് ​അ​തി​ൽ​ ​അ​ഞ്ചെ​ണ്ണ​ത്തി​ൽ​ ​ബാ​റ്റു​മാ​യി​റ​ങ്ങി​ ​ഒ​രു​ ​സെ​ഞ്ച്വ​റി​യും​ ​മൂ​ന്ന് ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളു​മ​ട​ക്കം​ 368​ ​റ​ൺ​സ് ​നേ​ടി​യ​ ​സ​ഞ്ജു​ ​ടീ​മി​ന് ​സെ​മി​യി​ലെ​ത്താ​നു​ള്ള​ ​ശ​ക്ത​മാ​യ​ ​അ​ടി​ത്ത​റ​യി​ട്ടാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​വി​നൂ​പ് ​മ​നോ​ഹ​ര​ൻ,​ ​വി​പു​ൽ​ ​ശ​ക്തി,​ ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സ്,​ ​ജോ​ബി​ൻ​ ​ജോ​ബി,​നി​ഖി​ൽ​ ​തോ​ട്ട​ത്ത്,​ ​ജോ​ൺ​ ​തു​ട​ങ്ങി​യ​വ​‍​‍​രൊ​ക്കെ​ ​ടീ​മി​ന് ​ആ​വ​ശ്യ​മു​ള്ള​ ​സ​മ​യ​ത്ത് ​മി​ക​ച്ച​ ​ബാ​റ്റിം​ഗ് ​പു​റ​ത്തെ​ടു​ത്തു.​ ​സ​ലി,​ ​കെ.​ജെ​ ​രാ​കേ​ഷ്,​ ​ജെ​റി​ൻ​ ​പി.​എ​സ്,​ ​അ​ഖി​ൽ​ ​കെ​ ​ജി,​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ക് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ബൗ​ളിം​ഗ് ​പ്ര​ക​ട​ന​വും​ ​ടീ​മി​ന് ​ക​രു​ത്താ​യി.
ഒ​രേ​ ​സ​മ​യ​ത്ത് ​കേ​ര​ള​ത്തി​നാ​യി​ ​ഒ​രു​മി​ച്ചു​ക​ളി​ച്ച​വ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു​ ​കൊ​ച്ചി​യു​ടെ​ ​കോ​ച്ചിം​ഗ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ.​ ​റെ​യ്ഫി​ക്കൊ​പ്പം​ ​മു​ൻ​ ​ര​ഞ്ജി​ ​താ​രം​ ​സി.​എം​ ​ദീ​പ​ക്ക് ​കോ​ച്ചിം​ഗ് ​ഡ​യ​റ​ക്ട​‍​റാ​യു​ണ്ട്.​സാ​നു​ത്ത് ​ഇ​ബ്രാ​ഹിം,​ ​എ​സ്.​അ​നീ​ഷ് ,​റോ​ബ​ർ​ട്ട് ​ഫെ​ർ​ണാ​ണ്ട​സ്,​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ക്രി​സ്റ്റ​ഫ​‍​ർ​ ​ഫെ​‍​ർ​ണാ​ണ്ട​സ്,​ ​സ​ജി​ ​സോ​മ​സു​ന്ദ​രം,​ ​ഗ​ബ്രി​യേ​ൽ​ ​ബെ​ൻ,​ ​മാ​ത്യു​ ​ചെ​റി​യാ​ൻ​ ​തു​ട​ങ്ങി​യ​ ​കോ​ച്ചിം​ഗി​ലെ​ ​സു​ഹൃ​ദ്സം​ഘ​മാ​ണ് ​സ​ഞ്ജു​വി​നെ​യും​ ​യു​വ​നി​ര​യേ​യും​ ​മ​നോ​ഹ​ര​മാ​യി​ ​ബ്ളെ​ൻ​ഡ് ​ചെ​യ്ത​ത്.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.