കൊച്ചി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 115 യുവതീയുവാക്കൾ രാജ്യത്തെ വിവിധ എയർലൈൻ കമ്പനികളിലെ കസ്റ്റമർ കെയർ വിഭാഗങ്ങളിൽ നിയമനം കരസ്ഥമാക്കി. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ബി.ഡബ്ള്യു.എഫ്.എസ് എന്ന ആഗോള സ്ഥാപനവുമായി ചേർന്നാണ് ജോലി ലഭ്യമാക്കിയത്.
ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 115 പേർക്കും സർട്ടിഫിക്കറ്റും നിയമന ഉത്തരവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ കൈമാറി. താമസവും ഭക്ഷണവും ഫീസും മുഴുവൻ സൗജന്യമായി നൽകിയ പരിശീലനം വകുപ്പിന്റെ മുൻകാല നൈപുണ്യ വികസന പരിപാടികളിൽ നിന്ന് വ്യത്യസ്തമാണെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ വകുപ്പ് മന്ത്രി ഒ.ആർ. കേളു, വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ, വിമാനത്താവള ഡയറക്ടർ ജി. മനു, ബി.ഡബ്ളിയു.എഫ്.എസ് ഗ്രൂപ്പ് ജനറൽ മാനേജർ ദുഷ്യന്ത് കൗശിക്, എ.ജി.എം അനീബ് നെടിയറ, വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, ചീഫ് പ്ലാനിംഗ് ഓഫീസർ ഹുസൈൻ മന്നത്, എറണാകുളം ജില്ലാ ഓഫീസർ ലിസ ജെ. മങ്ങാട്ട് എന്നിവർ പങ്കെടുത്തു.
നിയമനം ലഭിച്ചവർ
എയർ ഇന്ത്യ - 64
ആകാശ എയർ - 16
ഫ്‌ളൈ എമിറേറ്റ്‌സ് - 10
കുവൈറ്റ് എയർവെയ്‌സ് - 5
ഒമാൻ എയർവെയ്‌സ് - 11
എത്തിഹാദ് എയർവെയ്‌സ് - 4
വിയറ്റ്‌ജെറ്റ്‌ൽ - 2
ഗൾഫ് എയർ - 2
ജെസീറ എയർവെയ്‌സ് - 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |