
കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന ഓഫീസിന്റെ സഹകരണത്തോടെ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു. കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ദിനാചരണം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് ചിറ്റാറ്റുകര പഞ്ചായത്തിലെ മല്ലിക സുകുമാരൻ, മാലതി പി.കെ എന്നിവർക്ക് സാക്ഷരതാ പാഠാവലി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ശ്രീജ, എം.ജെ. ജോമി, ഇടപ്പിള്ളി ബഷീർ, അഡ്വ.തനുജ റോഷൻ ജോർജ്ജ്, സിനോ സേവി, വി.വി ശ്യാംലാൽ, കൊച്ചുറാണി മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |