ആലപ്പുഴ: മുളക്കാൻതുരുത്തി-തുരുത്തി റോഡിലുള്ള കലുങ്കിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് തുരുത്തി മുതൽ കുന്നേപീടിക വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം ഇന്നുമുതൽ ഒക്ടോബർ രണ്ട് വരെ പൂർണ്ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ എം.സി റോഡിൽ തുരുത്തി മർത്ത് മറിയം ഫൊറോന ദേവാലയത്തിന്റെ സമീപമുള്ള ഇരട്ടക്കുളം റോഡിലൂടെ കുന്നേപീടികയിൽ എത്തി കൃഷ്ണപുരം- കാവാലം റോഡിലൂടെ കിടങ്ങറയ്ക് പോകേണ്ടതാണ്.ഹെവിഗുഡ്‌സ് വാഹനഗതാഗതം ഈ വഴിയിലൂടെ പൂർണ്ണമായി നിരോധിച്ചതായും കെ.എസ്.ടി.പി കൊട്ടാരക്കര എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |