കൊച്ചി: രാജ്യത്തെ പ്രമുഖ ടൂവീലർ-ത്രീ വീലർ വാഹന നിർമ്മാതാക്കളായ ടി.വി.എസ്, ഹൈപ്പർ സ്‌പോർട്ട് സ്‌കൂട്ടറായ ടി.വി.എസ് എൻടോർക് 150 കൊച്ചിയിൽ അവതരിപ്പിച്ചു. പുതിയ തലമുറയിലെ റൈഡർമാരെ ലക്ഷ്യമിടുന്ന എൻടോർക് സ്റ്റെൽത്ത് വിമാനങ്ങളുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. സ്റ്റെൽത്ത് വേരിയന്റ് സിൽവർ, റേസിംഗ് റെഡ്, ടർബോ ബ്ലൂ എന്നീ നിറങ്ങളിലും ക്ലസ്റ്റർ വേരിയന്റ് നൈട്രോ ഗ്രീനിലും എൻടോർക് ലഭ്യമാണ്. 149.7സി.സി റേസ് ട്യൂൺ എൻജിൻ കരുത്ത് പകരുന്നു. 6.3 സെക്കൻഡിൽ മണിക്കൂർ 60 കി.മീ വേഗം കൈവരിക്കാനാവുമെന്ന് ടി.വി.എസ് അവകാശപ്പെടുന്നു.
. എൻടോർക് 150 തളുടെ സ്‌കൂട്ടർ പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ടി.വി.എസ് മോട്ടോർ ഇന്ത്യ ടൂവീലർ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു.
പ്രത്യേകതകൾ
എ.ബി.എസ് ആൻഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, മൾട്ടിപോയിന്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് കോമ്പിനേഷൻ ലാമ്പുകൾ, റേസ് ആൻഡ് സ്ട്രീറ്റ് മോഡ്, ഐഗോ അസിസ്റ്റ്, സിഗ്‌നേച്ചർ മഫ നോട്ട്, മികച്ച ഹാൻഡിൽബാർ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, 50ൽ അധികം കണക്ടഡ് ഫീച്ചറുകളുള്ള ഹൈറെസല്യൂഷേൻ ടി.എഫ്.ടി ക്ലസ്റ്റർ, 4വേ നാവിഗേഷൻ സ്വിച്ചുകൾ, അലക്‌സാ ഇന്റഗ്രേഷൻ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ എന്നിവയെല്ലാമാണ് പുതിയ ഫീച്ചറുകൾ.
വില
1,19,000 രൂപയാണ് എക്‌സ്‌ഷോറൂം വില
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |