കൊച്ചി: തെരഞ്ഞെടുത്ത മോഡലുകളിൽ ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒ..ടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന വി.ഇസഡ്.വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി ഡിഷ് ടി.വി അവതരിപ്പിച്ചു. നവീന സാങ്കേതികവിദ്യയോടൊപ്പം ഭാവി ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി, മേഖലയിലെ 'കംപ്ലീറ്റ് എന്റർടൈൻമെന്റ് ഹബ്ബ്' ആയിരിക്കുമെന്ന് ഡിഷ് ടി.വി അറിയിച്ചു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെ പുറത്തിറക്കുന്ന സ്മാർട്ട് ടി.വികളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങിയ ഒ.ടി.ടി സേവനങ്ങൾ ലഭിക്കും. ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന സ്മാർട്ട് ടി.വി ഇന്ത്യയിലാദ്യമായാണ് പുറത്തിറക്കുന്നതെന്നും അവർ പറയുന്നു. ഉള്ളടക്കത്തോടൊപ്പം ആധുനിക സാങ്കേതിക വിദ്യയിലും സൗകര്യങ്ങളിലും ഒരുപോലെ മികവുള്ള ഇന്റഗ്രേറ്റഡ് സ്മാർട്ട് ടി.വി ശ്രേണി ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പാണെന്ന് ഡിഷ് ടി.വി എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ മനോജ് ഡോബൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |